പാചക മത്സര വിജയിക്ക് സ്‌നേഹാദരവ് നല്‍കി മുച്ചിലോട്ട് സ്‌കൂള്‍

കാഞ്ഞങ്ങാട്:ബേക്കല്‍ ഉപജില്ല വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്കായി നടത്തിയ പാചക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുച്ചിലോട്ട് ഗവ: എല്‍പി സ്‌കൂളിലെ പാചക തൊഴിലാളി രമണി മണലിനെ സ്‌കൂള്‍ പിടിഎ ആദരവ് നല്‍കി. നിരവധി ആളുകളോട് മത്സരിച്ച് നൂതനമായ രീതിയില്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍ തയ്യാറാക്കിയതിനാണ് ഒന്നാം സ്ഥാനം നേടിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ എച്ച് എം വി പ്രീത ഉപഹാരം നല്‍കി. പിടിഎ പ്രസിഡന്റ് മുഹമ്മദ് ഫവാസ് അധ്യക്ഷനായി. കെ വിശ്വനാഥന്‍, രാജീവന്‍ മണലില്‍, ചന്ദ്രന്‍ മണലില്‍, വി നാരായണന്‍, കെ മീന, കെ വി ലക്ഷ്മി, വിദ്യരാജേഷ്, വി സുമംഗല, ബിജു മണലില്‍, സജീനി രാജീവന്‍ എന്നിവര്‍സംബന്ധിച്ച്.

error: Content is protected !!