തളിപ്പറമ്പ് : മാതൃഭൂമി കാഞ്ഞങ്ങാട് സ്റ്റാഫ് ലേഖകന്‍ ഇ.വി.ജയകൃഷ്ണന്റെ പിതാവ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേ ത്രത്തിന് സമീപത്തെ പി.നാരായണന്‍ നമ്പ്യാര്‍ (88) അന്ത രിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഉച്ചതിരിഞ്ഞ് 3 ന് തളിപ്പറമ്പ് ആടിക്കുംപാറ ശ്മശാനത്തില്‍. കിസാന്‍ ജനത മുന്‍ ജില്ലാ പ്രസിഡന്റ്, ആര്‍ജെഡി മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ്, പിഎസ്പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയുടെയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, കിസാന്‍ ജനത ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ത ളിപ്പറമ്പ് കെട്ടിട നിര്‍മ്മാണോപകരണ സംഘം സ്ഥാപക പ്രസിഡന്റും ടിടികെ ദേവസ്വത്തില്‍ ദീര്‍ഘകാലം പാരമ്പ ര്യേതര ട്രസ്റ്റിയുമായിരുന്നു. കപാലിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ജനകീയ കമ്മിറ്റിയുടെ സ്ഥാപകരി ലൊരാളാണ്. കര്‍ഷകര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കിസാന്‍ ജനതയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റാ യിരുന്ന കാലത്ത് നിരാഹാര സമരം നടത്തി അറസ്റ്റുവരി ച്ചു. പയ്യന്നൂരില്‍ നിന്ന് പാനൂരിലേക്ക് നടന്ന കാല്‍നട ജാഥയ്ക്ക് നേതൃത്വം നല്‍കി. ഭാര്യമാര്‍:പരേതയായ ഇ.വി.ജാനകിയമ്മ, കല്ലറക്കൊട്ടാരത്തില്‍ കമലാക്ഷിയമ്മ. മറ്റ് മക്കള്‍: വനജ (കടമ്പേരി),രാധാമണി (നെല്ലിയോട്ട്), സഖീഷ്‌കുമാരി (ജോത്സ്യര്‍,പാളയത്തുവളപ്പ്), രേണുകാദേവി(ചെ ജ്യോള്‍),ശ്രീനിവാസന്‍ നമ്പ്യാര്‍(കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, എച്ച്.പി, ബാംഗ്ലൂര്‍). മരുമക്കള്‍: എം.വി.ര വി (കടമ്പേരി), മേമഠത്തില്‍ ജയരാജന്‍(കേബിള്‍ ടിവി ഓപ്പറേറ്റര്‍, പരിയാരം),പി.ശശി(കൃഷിവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍), ദിവ്യാ ജയകൃഷ്ണന്‍ (കാഞ്ഞങ്ങാട്), കുഞ്ഞികൃഷ്ണന്‍ ചെട്ട്യോള്‍, അനുപ്രിയ (അധ്യാപിക, ബാംഗ്ലൂര്‍). സ ഹോദരങ്ങള്‍: പി.ഗംഗാധരന്‍ നമ്പ്യാര്‍ (മുന്‍ ജവാന്‍, പെരിന്തട്ട), പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍(മുന്‍ജവാന്‍).
മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണന്റെ പിതാവ് പി. നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന്
