കാഞ്ഞങ്ങാട്:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്നും, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയണമെന്നും, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദലുകള്‍ക്ക് ശക്തിപകരണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ 35- ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ഹൊസ്ദുര്‍ഗ് ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ‘മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ ,വികസിത വൈജ്ഞാനിക നവകേരളം ,സര്‍വ്വത്രിക ഗുണമേന്മ വിദ്യാഭ്യാസം ‘ എന്ന മുദ്രാവാക്യ മുയര്‍ത്തി ആലാമിപ്പള്ളി കാഞ്ഞങ്ങാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് സി ശാരദ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ ഹരിദാസ്, ജില്ലാ സെക്രട്ടറി ടി പ്രകാശന്‍, പ്രസിഡണ്ട് യു ശ്യാംഭട്ട്, ട്രഷറര്‍ കെ വി രാജേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് പി ശ്രീകല, വി കെ ബാലാമണി,ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി കെ റീന, എന്‍ രവിന്ദ്ര, കെ വി രാജന്‍, പി പി കമല, രജേഷ് സ്‌കറിയ, കെ സ്മിത, എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.പി ബാബുരാജ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറി പി മോഹനന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഉപജില്ലാ സെക്രട്ടറി വി കെ ഉണ്ണികൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഉപജില്ല ട്രഷറര്‍ പി രാജേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഉപജില്ല ജോയിന്റ് സെക്രട്ടറി എം ബിഞ്ജുഷ രക്തസാക്ഷി പ്രമേയവും ഉപജില്ല വൈസ് പ്രസിഡണ്ട് എം രമേശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവന്‍ മറുപടി പറഞ്ഞു.സമ്മേളനത്തിനു മുന്നോടിയായി പ്രകടനം പതാക ഉയര്‍ത്തല്‍, സംഗീതനൃത്തശില്പം എന്നിവ നടന്നു.സംഘാടകസമിതി ചെയര്‍മാന്‍ കെ വി ജയപാല്‍ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ പി ദിലീപ് കൂമാര്‍ നന്ദിയും പറഞ്ഞു
