തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025ന്റെ കാസര്‍കോട് ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലേക്ക് സമര്‍പ്പിച്ച 115 നാമനിര്‍ദേശ പത്രികകളില്‍ 113 പത്രികകള്‍ സ്വീകരിച്ചു. രണ്ടെണ്ണം വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിരസിച്ചു. ബദിയടുക്ക ഡിവിഷനില്‍ പത്രിക സമര്‍പ്പിച്ച ബിജു കെ പത്രികയോടൊപ്പം സമര്‍പ്പിച്ച പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിനാല്‍ ആണ് പത്രിക നിരസിച്ചത്. മഞ്ചേശ്വരം ഡിവിഷനില്‍ സ്ഥാനാര്‍ഥി ബുര്‍ഷ സമര്‍പ്പിച്ച പത്രികയില്‍ ഒപ്പു വെച്ചിട്ടില്ലാത്തതിനാലും പത്രിക സമര്‍പ്പണത്തിന് എത്തി സ്ഥാനാര്‍ഥി പ്രതിജ്ഞ ചെയ്യാത്തതിനാലും ആണ് പത്രിക നിരസിച്ചത്. ഉപവരണാധികാരി എഡിഎം പി അഖില്‍, വരണാധികാരിയുടെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍പങ്കെടുത്തു.
