ഇരിയ :സിബിഎസ് ഇ സംസ്ഥാന കലോത്സവം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയിരിക്കുകയാണ് മീനാക്ഷി മധു. ഇരിയ കാഞ്ഞിരടുക്കം ഉറസലിലൈന്‍ പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷിമധു. കലാമണ്ഡലം ശരണ്യയുടെ ശിക്ഷണത്തിലൂടെയാണ് എ ഗ്രേഡ് നേടിയെടുത്തത്. പ്രവാസിയായ ഇരിയ സ്വദേശികളായ മധുസൂധനന്‍ തെക്കുമ്പാട്ട് ,റോഷ്മ ദമ്പതികളുടെ മകളാണ്. 20 ഓളം ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഒരുമ്പെട്ടവന്‍, കൂടാതെ സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമാകുന്ന വിസ്റ്റ വില്ലേജ് ‘ കാതല്‍ ബോധയ് തുടങ്ങിയ സിനിമയിലും അക്ക എന്ന ഹിന്ദി സീരിയലിലും ഇതിനോടകം മീനാക്ഷി അഭിനയിച്ചു കഴിഞ്ഞു. ജനനി തീയേറ്റേഴ്‌സിന്റെ രണ്ടുനാടകങ്ങളിലും അഞ്ചോളം സ്റ്റേജുകളില്‍ അഭിനയച്ചിട്ടുണ്ട്. ഭരതനാട്യം മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക്ഡാന്‍സ് തുടങ്ങിയ നൃത്തരൂപങ്ങള്‍ സ്വയത്തമാക്കിയ ഈ കലാകാരി നിരവധി ഷോര്‍ട്ട് മൂവികളിലും അഭിനയിച്ചിട്ടുണ്ട് . ഇരിയ അയ്യപ്പക്ഷേത്രത്തിന്റെ ഭജന സംഘത്തിന്റെ കൂടെ നിരവധി അമ്പലങ്ങളില്‍ ഭജന ഗാനങ്ങളും പാടിയിട്ടുണ്ട്.
സിബിഎസ്ഇ സംസ്ഥാന കലോത്സവം: മോഹിനിയാട്ടത്തില്‍ മീനാക്ഷി മധുവിന് എ ഗ്രേഡ്
