കോട്ടപ്പാറ: വാഴക്കോട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര ഷഷ്ഠി മഹോത്സവം നവംബര്‍ 25, 2 6, 27 തീയതികളില്‍ നടക്കും. 25 ന് രാവിലെ 6ന് നട തുറക്കല്‍.8 ന് ഭണ്ഡാരസമര്‍പ്പണം, ഉഷപൂജ. ഉച്ചപൂജ. വൈകിട്ട് 6 മണി മുതല്‍ ദീപാരാധന, കൂട്ടപ്രാര്‍ത്ഥന, തുടര്‍ന്ന് വിളക്ക് പൂജ. 26ന് രാവിലെ 5 ന് പള്ളി ഉണര്‍ത്താന്‍. ആറുമണിമുതല്‍ മഹാഗണപതി. 6 .30 മുതല്‍ നാമജപം. 8.30 ന് സുബ്രഹ്‌മണ്യ സഹസ്രനാമാര്‍ച്ചന.
11.30 ന് നഗദേവതയ്ക്ക് പൂജ. 12ന് മഹാപൂജ, തുടര്‍ന്ന് അന്നദാനം. വൈകിട്ട് 5ന് തായമ്പക, 5.30ന് സാമൂഹ്യ ആരാധന, 6 ന് ദീപാരാധന, ശ്രീഭൂതബലി എഴുന്നള്ളത്ത്. 7 ന് കോട്ടപ്പാറ ആല്‍ത്തറയിലേക്ക് ദേവനെ എഴുന്നള്ളിക്കല്‍. തുടര്‍ന്ന് വസന്ത മണ്ഡപത്തില്‍ പൂജ. ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നള്ളിക്കല്‍ .തുടര്‍ന്ന് നൃത്തോത്സവം. 27 ന് വൈകിട്ട് 6 ന്സര്‍പ്പബലി.
