നീലേശ്വരം: നീലേശ്വരം പുതിയ ബസ്റ്റാന്റിന് മുന്‍വശത്തെ കടല വില്‍പ്പന വണ്ടി അജ്ഞാതവാഹനം ഇടിച്ച് തകര്‍ത്തു. പള്ളിക്കര കടിഞ്ഞികുഴിയിലെ അമ്പൂഞ്ഞിയുടെ ഉപജീവനമാര്‍ഗമായ കടലവണ്ടിയാണ് ഇന്നലെ രാത്രിയില്‍ അജ്ഞാതവാഹനം ഇടിച്ച് തകര്‍ത്തത്. അമിതവേഗതയില്‍ വന്ന വെള്ളനിറത്തിലുള്ള കാറാണ് കടലവണ്ടി ഇടിച്ച് തകര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. വര്‍ഷങ്ങളായി ഇവിടെ അമ്പൂഞ്ഞി കടല വില്പന നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്.
നീലേശ്വരം പുതിയ ബസ്റ്റാന്റില്‍ കാറിടിച്ച് കടലവണ്ടി തകര്‍ന്നു
