നീലേശ്വരം: വാഹന പരിശോധനക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച യുവാവ് അറസ്റ്റില്‍. നീലേശ്വരം തെരുവത്ത് ശ്രീവല്‍സം ഓഡിറ്റോറിയത്തിന് സമീപത്ത് ഇന്നലെ രാത്രി 8.40 നാണ് സംഭവം. നീലേശ്വരം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പള്ളിക്കരയിലെ കെ.പി. അജിത്തി (40) നാണ് മുഖത്തടിയേറ്റത്. സംഭവത്തില്‍ മടിക്കൈ ബങ്കളം പി.ബിനീഷ് കുമാര്‍ (34)നെ എസ്.ഐ.ജി . ജിഷ്ണു അറസ്റ്റ് ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയും ഹെല്‍മറ്റ് ധരിക്കാതെയും വന്ന കെ എല്‍ 60 ക്യൂ 72 88 നമ്പര്‍ സ്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം. സ്കൂട്ടറിന്റെ താക്കോല്‍ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് ബിനീഷ് അജിത്തിന്റെ മുഖത്തടിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞതിനും ലൈസന്‍സും ഹെല്‍മെറ്റും ഇല്ലാതെ വാഹനം ഓടിച്ചതിനും കേസെടുത്തു. എസ്. ഐ ജി . ജിഷ്ണുവിന്റെ പരാതിയിലാണ് കേസ്. അജിത്ത് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വാഹന പരിശോധനക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച ബങ്കളം സ്വദേശി അറസ്റ്റില്‍
