ആര്‍ട്ട് ഫോറം നാടകോത്സവം സമാപിച്ചു

കാഞ്ഞങ്ങാട്:കലാസാംസ്‌കാരിക മേഖലയില്‍ നിരവധി ആളുകളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം അഞ്ചുദിവസങ്ങളിലായി ആലാമിപള്ളി രാജു റസിഡന്‍സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്തിയ നാടകോത്സവം സമാപിച്ചു. ആക്രമണവും അനീതിയും വര്‍ഗീയതയും ഇല്ലാതാക്കി സമൂഹനന്മ ഉയര്‍ത്തുന്ന നിരവധി സന്ദേശങ്ങള്‍ നല്‍കുന്ന കഥകള്‍ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും ജനങ്ങളില്‍ എത്തിക്കുന്ന 5 നാടകങ്ങളാണ് എല്ലാദിവസവും അരങ്ങേറിയത്. നാട്ടിലെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ എല്ലാദിവസവും നാടകം കാണാന്‍ എത്തി. നാടകത്തിനു മുന്നോടിയായി ആര്‍ട്ട് ഫോറം അംഗങ്ങളുടെ ഗാനാലാപനവും നാടകത്തിന് ശേഷം നാടകത്തെ അവലോകനം ചെയ്യുന്ന പന്തല്‍ ചര്‍ച്ചകളും എല്ലാ ദിവസവും നടന്നു. ആര്‍ട്ട് ഫോറം പ്രസിഡന്റ വി സുരേഷ് മോഹന്‍ അധ്യക്ഷനായി. സെക്രട്ടറി ചന്ദ്രന്‍ ആലാമിപള്ളി സ്വാഗതവും ട്രഷറര്‍ ബി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!