സര്‍വ്വീസില്‍ നിന്നു വിരമിക്കാനിരിക്കെ സഹകരണ ബാങ്ക് ജീവനക്കാരന്‍ ജീവനൊടുക്കി; പനയാലിലെ ടി രാജേന്ദ്രന്‍ ആണ് മരിച്ചത്

പള്ളിക്കര: അഞ്ചുമാസം കഴിഞ്ഞാല്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കാനിരിക്കെ ബാങ്ക് ജീവനക്കാരന്‍ തൂങ്ങിമരിച്ചു. പനയാല്‍ സഹകരണ ബാങ്ക് ജീവനക്കാരന്‍ പനയാലിലെ ടി രാജേന്ദ്രന്‍ (56)ആണ് ജീവനൊടുക്കിയത്. വീട്ടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സി പി എം ബ്രാഞ്ചംഗമാണ്. വ്യാഴാഴ്ച രാത്രി വരെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് മടങ്ങിയതായിരുന്നു. രാജേന്ദ്രന്‍. ഭാര്യ: ശോഭ. മക്കള്‍: അഭിരാജ് (ഷിപ്പിംഗ് ട്രെയിനി ചെന്നൈ), സുരഭി, അനുശ്രീ.

error: Content is protected !!