കാഞ്ഞങ്ങാട്:- കാര്‍ത്തിക, അരയി,മോനാച്ച പ്രദേശങ്ങളിലെ കലാസാംസ്കാരിക ജീവകാരുണ്യ മേഖലയില്‍ ജനകീയമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ മുഴുവനാളുകളെയും ചേര്‍ത്തുനിര്‍ത്തുന്ന കാര്‍ത്തിക നിത്യാനന്ദ കലാ കേന്ദ്രം ഫോക് ലാന്റ് മായി ചേര്‍ന്ന് ചെണ്ടമേളം പരിശീലന ഉദ്ഘാടനം നടന്നു. ഗ്രാമീണ മേഖലയില്‍ കലാപരമായ ഉയര്‍ച്ചയോടൊപ്പം സ്വയം തൊഴിലിലൂടെ സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലനം നല്‍കുന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പരിശീലനത്തിന്റെ ഭാഗമായി. കലാകേന്ദ്രത്തില്‍ നടക്കുന്ന പരിശീലനം കഴിഞ്ഞദിവസം വാദ്യ കലയില്‍ അപൂര്‍വമായി ലഭിക്കുന്ന രാജരാജേശ്വര പട്ടം നേടിയ വാദ്യ കലാകാരന് സന്തോഷ് മാരാര്‍ നീലേശ്വരം ഉദ്ഘാടനം ചെയ്തു. ഫോക് ലാന്റ് ചെയര്മാന് ഡോ: വി ജയരാജന് അധ്യക്ഷനായി. അധ്യാപകനും വാദ്യകലാ പരിശീലകനുമായ സനല്‍ മാരാര്‍ ആണ് പരിശീലനം നല്‍കുന്നത്. കലാകേന്ദ്രം സെക്രട്ടറി ദിവ്യേഷ്.പി,കലാകേന്ദ്രം വനിതാ വേദി പ്രസിഡന്റ് ബിന്ദു ശശി എന്നിവര്‍ സംസാരിച്ചു.
കലാകേന്ദ്രം സെക്രട്ടറി ശിവചന്ദ്രന് കാര്‍ത്തിക സ്വാഗതവും ഫോക്ക്ലാന്റ് സെക്രട്ടറി കെ. സുരേശന് നന്ദിയുംപറഞ്ഞു.
