മനുഷ്യ സേവനത്തിന്റെ ഉദാത്ത മാതൃകയായി പരപ്പ റോട്ടറി : ഭവനരഹിതരായ നാല് കുടുംബങ്ങള്‍ക്കുള്ള സ്വപ്നഭവനങ്ങളുടെ താക്കോല്‍ദാനം നാളെ

പരപ്പ -. മനുഷ്യ സേവനത്തിന്റെ ഉദാത്ത മാതൃകയായി പരപ്പാ റോട്ടറി. ഭവനരഹിതരായ നാല് കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന സ്വപ്നഭവനങ്ങളുടെ താക്കോല്‍ദാനം നാളെ വൈകിട്ട് പരപ്പ റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ റോട്ടറി ഡിസ്റ്റിക് ഗവര്‍ണര്‍ ബിജോഷ് മാനുവല്‍ ഉദ്ഘാടന ചെയ്യും. പരപ്പ റോട്ടിയുടെ പ്രസിഡന്റ് റോയ് ജോര്‍ജ് അധ്യക്ഷത വഹിക്കും.ലഭിച്ച അപേക്ഷകളില്‍ നിന്നും ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി കൊണ്ടാണ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് പരപ്പാ റോട്ടറി ഈ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. മുന്‍ പ്രസിഡണ്ട് ജോയ് പാലക്കുടിയുടെ സഹോദരന്‍ യു.എസ്.എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ബില്‍ഡേഴ്സിന്റെ ചെയര്‍മാനുമായ ബെന്നിപാലക്കുടിയുടെ പൂര്‍ണ്ണ സഹകരണത്തോടെ…. അകാലത്തില്‍ മരണപ്പെട്ട പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ ക്ലായിക്കോട്ടെ രാജീവന്റെ കുടുംബത്തിന് സ്വപ്നഭവനം നിര്‍മ്മിച്ചു നല്‍കി കൊണ്ടാണ് സ്വപ്നഭവന പദ്ധതിക്ക് തുടക്കം കുറിച്ചത്.പ്രവര്‍ത്തനം ആരംഭിച്ച മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ അഞ്ചു കുടുംബങ്ങള്‍ക്ക് സ്വന്തമായ ഒരു സ്വപ്നഭവനം സാക്ഷാത്കരിച്ചു കൊടുക്കാന്‍ സാധിച്ചത് ക്ലബ്ബിലെ മുഴുവന്‍ അംഗങ്ങളുടെയും സാമ്പത്തിക സഹായം കൊണ്ടു കൂടിയാണ്.പരപ്പ പരപ്പച്ചാലിലെ പുഴക്കര യൂസഫ്, പെരിയങ്ങാനം പുല്ലു മലയിലെ രേഖ സി, ഇടത്തോട് പയാളത്തെ ശാലു വര്‍ഗീസ്, അടുക്കം മൂപ്പിലെ ഓമന എന്നിവര്‍ക്കാണ്പൂര്‍ണ്ണമായുംപൂര്‍ത്തീകരിക്കപ്പെട്ട സ്വപ്നഭവനത്തിന്റെ താക്കോല്‍ കൈമാറുന്നത്. ഇതിനോടകം തന്നെ മറ്റു നിരവധി സാമൂഹിക ആതുര സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരപ്പ റോട്ടറി നേത്യത്വം കൊടുത്തു കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നാല് സ്വപ്നഭവങ്ങള്‍ എന്ന മഹത്തായ ലക്ഷ്യത്തിലെത്താന്‍ സാധിച്ചതായി ഭാരവാഹികളായ
പ്രൊജക്ടിന് തുടക്കം കുറിച്ച മുന്‍ പ്രസിഡന്റ് ജോയ് പാലക്കുടി, നിര്‍മ്മാണം പൂര്‍ത്തീകരിച്ച നിലവിലെ പ്രസിഡന്റ് റോയ് ജോര്‍ജ്, സെക്രട്ടറി അജയകുമാര്‍ ,മധു എസ് നായര്‍, എ.വി.വിനോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

error: Content is protected !!