കരിന്തളം:കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിച്ചു. കോയിത്തട്ട കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഓഫീസില്‍ ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥികളോടൊപ്പം യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായത്തിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം നടത്തിയത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും കാരാട്ട് ഒമ്പതാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ മനോജ് തോമസ് ആദ്യ സെറ്റ് പട്ടിക സമര്‍പ്പിച്ചു. നേതാക്കളായ സി വി ഭാവനന്‍,ഉമേശന്‍ വേളൂര്‍ , കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഇ തമ്പാന്‍ നായര്‍, പി പത്മനാഭന്‍ , സി വി ഗോപകുമാര്‍, ദിനേശന്‍ പെരിയങ്ങാനം, സിജോ പി ജോസഫ്,കെ പി ബാലകൃഷ്ണന്‍, കെ പി ചിത്രലേഖ, ബാലഗോപാലന്‍ കാളിയാനം, ശശി ചാങ്ങാട് , റെജി തോമസ്, വിജയന്‍ കെ. തുടങ്ങിയ നേതാക്കള്‍ പ്രകടത്തിന് നേതൃത്വം നല്കി. സ്ഥാനാര്‍ത്ഥികളായ ഭാസ്‌ക്കരന്‍ എ , ചന്ദ്രമോഹനന്‍, ശ്യാമള, ഐശ്വര്യ ലക്ഷ്മി, രമ്യ വി, നൗഷാദ് കാളിയാനം, സെറീന കെ പി, ഓമന എം, ഷൈലജകൃഷ്ണന്‍, പി കെ ശ്യാമള, സിന്ധു വിജയകുമാര്‍ , റോസമ്മ ചാക്കോ, ജോമോള്‍ , അജയന്‍ വേളൂര്‍ ,ഗീതാ രാമചന്ദ്രന്‍ ‘മധു ചാമക്കാഴി , ഷൈലജ ചെറുവ തുടങ്ങിയവര്‍ പത്രികസമര്‍പ്പിച്ചു.
