പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ്ബ് ഉദ്ഘാടനം പുല്ലൂര്‍ പെരിയ പഞ്ചായത്ത് കൃഷി ഓഫീസര്‍ കെ ജയപ്രകാശ് നിര്‍വഹിച്ചു. വിഷ രഹിത പച്ചക്കറിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സുനില്‍കുമാര്‍ അധ്യക്ഷ സ്ഥാനം വഹിച്ചു. സീഡ് കോര്‍ഡിനേറ്റര്‍ കെ രതിക സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ എ ബിപുലാറാണി, വൈസ് പ്രിന്‍സിപ്പാള്‍ എം അജിത മോള്, എ ലീല, സ്റ്റാഫ് സെക്രട്ടറി ബാലന് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസറുടെ സാന്നിധ്യത്തില്‍ ജേഴ്സി പ്രകാശനം, പച്ചക്കറി വിത്ത് വിതരണം, പച്ചക്കറി തൈ നടീല്‍ എന്നിവ നടന്നു. സയന്‍സ് അധ്യാപിക കെ സജിനമോള്‍ നന്ദിയുംപറഞ്ഞു.
