പഴയങ്ങാടി :മാടായി കോളേജില്‍ വച്ച് നടന്ന സര്‍വ്വകലാശാല പുരുഷ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മാടായി കോളേജ് ജേതാക്കളായി. പയ്യന്നൂര്‍ കോളേജ് രണ്ടാം സ്ഥാനവും മേരി മാതാ കോളേജ് ആലക്കോട് മൂന്നാം സ്ഥാനവും നേടി. കോളേജ് പ്രിന്‍സിപ്പാള്‍ എം വി ജോണി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് സെക്രട്ടറി എം പ്രദീപ് കുമാര്‍, സര്‍വ്വകലാശാല കായിക വിഭാഗം ഡയറക്ടര്‍ ഡോ. ജോ ജോസഫ് എന്നിവര്‍ സമ്മാന വിതരണം നടത്തി. ഡോ. കെ പ്രമിദ, പി. രഘുനാഥ്, കോളേജ് കായിക വിഭാഗം മേധാവി പ്രവീണ്‍ മാത്യു, കോളേജ് ചെയര്മാന് സൗരവ് രാജന്, യൂണിവേഴ്സിറ്റി യൂണിയന് വൈസ് ചെയര്മാന് അല്‍ന വിനോദ് എന്നിവര്‍ സംസാരിച്ചു. കോളേജ് ജനറല്‍ ക്യാപ്റ്റന്‍ ടി കെ അലീഷനന്ദിപറഞ്ഞു.
