വ്യാപാരികളായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെക്കാനുള്ള തുക നല്‍കി വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി

കാഞ്ഞങ്ങാട് :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
ഈ വരുന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ നിന്നും മത്സരിക്കുന്ന വ്യാപാരി സമിതി മെമ്പര്‍മാരായ വി.വി. രമേശന്‍, മഹമൂദ് മുറിയനാവി,സന്തോഷ് കുശാല്‍നഗര്‍, ജ്യോതിഷ് കണിയംകുളം,ലീല പടന്നക്കാട്, അജനൂര്‍ പഞ്ചായത്തില്‍ നിന്നും മത്സരിക്കുന്ന വി വി .തുളസി, കെ വി സുകുമാരന്‍, സൗമ്യ പ്രമോദ്, പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നിന്നും മത്സരിക്കുന്ന അബ്ദുല്‍ മജീദ് അമ്പലത്തറ എന്നിവര്‍ക്ക് കെട്ടിവെക്കാനുള്ള തുകയും അവര്‍ക്കുള്ള സ്വീകരണവും ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് നടന്നു. വ്യാപാരി സമിതി ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി ടി സത്യന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ വി ദിനേശന്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് ഗംഗാധരന്‍ അതിയാമ്പൂര്‍, സെക്രട്ടറി മധുസൂദനന്‍ വെള്ളിക്കോത്ത്, സെക്രട്ടറി ഹോസ്ദുര്‍ഗ് യൂണിറ്റ് സെക്രട്ടറി മനോജ് കരുവളം, പടന്നക്കാട് യൂണിറ്റ് സെക്രട്ടറി രാജേഷ് പടന്നക്കാട്, അമ്പലത്തറ യൂണിറ്റ് സെക്രട്ടറി കണ്ണന്‍ പപ്പായ, വനിതാ കമ്മിറ്റി പ്രസിഡന്റായ ബീന, വനിതാ കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ്, വനിതാ ജില്ലാ പ്രസിഡന്റ് അനിത രമേശന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!