വെള്ളരിക്കുണ്ട്: പരപ്പ കനകപ്പള്ളിയില്‍ ശ്മശാന ഭൂമിയോട് ചേര്‍ന്ന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലെ 85,000 ആയിരത്തോളം രൂപ വിലവരുന്ന രണ്ട് കൂറ്റന്‍ മരങ്ങള്‍ മോഷണം പോയി.സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് എന്‍എച്ച് ഡിവിഷന് ഓവര്‍സിയര്‍ നര്‍ക്കിലക്കാട്ടെ പി.കെ. കാര്‍ത്തികയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
കാര്‍ത്തികയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടക്കുന്ന റോഡ് അരികിലെ മരമാണ് ഈ മാസം 11 നും 15 നും ഇടയിലുള്ള ദിവസങ്ങളില്മോഷണം പോയത്. കാര്‍ത്തികയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
