കാഞ്ഞങ്ങാട് : മയക്കുമരുന്ന് ഗുളികകളുമായി പഴയങ്ങാടി സ്വദേശി അറസ്റ്റില്‍. മാടായി പുതിയങ്ങാടിയിലെ പാലക്കോടന്‍ വീട്ടില്‍ മുഹമ്മദ് അലി മകന് പി.ഫിറാഷ് (34)നെയാണ് ഹോസ്ദുര്‍ഗ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വി. ജിഷ്ണുകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത് . ഇന്നലെ വൈകിട്ട് 7:30 മണിയോടെ കിഴക്കുംകര കുശവന്‍കുന്ന് സണ്‍റൈസ് ഹോസ്പിറ്റലിന് സമീപത്തെ പാര്‍ക്കിംഗ് വച്ചാണ്
മയക്കു മരുന്ന് ഇനത്തില്‍പെട്ട 7.965 ഗ്രാം ട്രാമാഡോള്‍ ഗുളികകളും, 22.296 ഗ്രാം നിട്രാസേപം ഗുളികകളും കൈവശം വെച്ച കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനു മുമ്പും ഇയാള്‍ നിരവധി മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) രാജീവന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ വി.അനീഷ്, അജൂബ്, വനിത സിഇഒമാരായ ശാന്തികൃഷ്ണ, ശുഭ, സിഇഒ ഡ്രൈവര്‍ സുധീര്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
മയക്കുമരുന്ന് ഗുളികകളുമായി പഴയങ്ങാടി സ്വദേശി അറസ്റ്റില്‍; മാടായി പുതിയങ്ങാടിയിലെ പാലക്കോടന്‍ വീട്ടില്‍ പി.ഫിറാഷിനെയാണ് ഹോസ്ദുര്‍ഗ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വി. ജിഷ്ണുകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്
