അബൂദബി : ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം ഹസീന ചിത്താരി മിഡിലീസ്റ്റ് കമ്മിറ്റി
അണിയിച്ചൊരുക്കുന്ന മെട്രോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റും മെഗാ കുടുംബ സംഗമവും നവംബര്‍ 29 ന് നടക്കും.രാത്രി ഏഴിന് ദുബൈ ഖിസൈസിലെ ടാ ലന്റഡ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ മൊബാഷ് ഗ്രൗണ്ടിലാണ് നടക്കുമെന്ന് ഭാ രവാഹികള്‍ അറിയിച്ചു.സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെ ടുക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി കായിക കലാ മത്സരങ്ങള്‍ ഉണ്ടായിരിക്കും. മെട്രോ മെമ്മോറിയല്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് നാല് ലക്ഷം രൂപയാണ്സമ്മാനം.
