കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിടെ പള്ളി ഖത്തീബ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കല്ലൂരാവി മൂവാരിക്കുണ്ടിലെ യൂസഫ് മദനി (66) ആണ് മരിച്ചത്. പതിവ് പോലെ ഇന്ന് പുലര്‍ച്ചെയുള്ള പ്രാര്‍ത്ഥനക്ക് ശേഷം നടക്കാനിറങ്ങിയതായിരുന്നു.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തൊട്ടടുത്ത വീട്ടില്‍ കയറിയിരുന്ന് വെ ള്ളം കുടിച്ചു. പിന്നാലെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചു. സമസ്
ത കാഞ്ഞങ്ങാട് മണ്ഡലം ട്രഷററും റെയ്ഞ്ച് മുന്‍ പ്ര സിഡണ്ടുമായിരുന്നു. വിവിധ പള്ളികളില്‍ 35വര്‍ഷത്തോളം ഖത്തീബായി ജോലി ചെയ്തിട്ടുണ്ട്. ആറങ്ങാടി, പടിഞ്ഞാറ്, പയ്യന്നൂര്‍ കാറമ്മല്‍, അരയി, നീലേശ്വരം പള്ളിക്കര ഉള്‍പെടെ ഖത്തീബായിട്ടുണ്ട്. പരേതരായ ആറങ്ങാടിയിലെ മുഹമ്മദ് കുഞ്ഞി, ഉമ്മാലി ഉമ്മ. ഭാര്യ: ഖദീജ. മക്കള്‍: റഷീദ, റാഷിദ്. മരുമക്കള്‍: നൗഷാദ്, സല്‍വ. സഹോ ദരിമാര്‍ : സുലൈഖ, നഫീസ, കുഞ്ഞാമിന, ബീഫാത്തിമ്മ. ഖബറടക്കം ഇന്ന് രാത്രി 8 മണിയോടെ കല്ലൂ രാവിഖബര്‍ സ്ഥാനില്‍.
പ്രഭാത സവാരിക്കിടെ പള്ളി ഖത്തീബ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
