പെരിയ:വികസന തുടര്‍ച്ചക്കും സമാധാന സന്ദേശത്തിനും പ്രാമുഖ്യം നല്‍കി പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ നടന്ന പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ വെച്ച് യുഡിഎഫ് ജില്ല കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ആണ് 19 വാര്‍ഡിലെയും സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നടത്തിയത്.ആകെയുള്ള 19 വാര്‍ഡില്‍ 17 ല്‍ കോണ്‍ഗ്രസ്സും കുണിയയില്‍ മുസ്ലിം ലീഗും അമ്പലത്തറയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെയും മത്സരിക്കും.
പഞ്ചായത്തിന്റെ അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ആയത് തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഏറ്റവും വലിയ നേട്ടമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ പറഞ്ഞു. സമഗ്ര വികസനം കൊണ്ട് ശ്രദ്ധയാകര്‍ശിച്ച ഈ പഞ്ചായത്ത് ഭരണം തുടരണം എന്ന് തന്നെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു.ചടങ്ങില്‍ യുഡിഎഫ് ചെയര്‍മാന്‍ മുസ്തഫ പാറപ്പള്ളി അധ്യക്ഷത വഹിച്ചു.കോര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.നേതാക്കളായ ധന്യ സുരേഷ്,രാജന്‍ പെരിയ,കാര്‍ത്തിയേന്‍ പെരിയ,ശറഫുദ്ധീന്‍ കുണിയ, മാത്യു കണിപ്പള്ളി,കെ വി ഗോപാലന്‍,രാജന്‍ അരീക്കര,ഹമീദ് കുണിയ,പ്രമോദ് പെരിയ, ഷഹീദ റാഷിദ്, നടുവില്‍ വീട് രാമകൃഷ്ണന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥികള്‍ ആയി കുണിയ-ഷാഫി,(മുസ്ലിം ലീഗ് ) ആയമ്പാറ-ജയന്‍, കൂടാനം -കാര്‍ത്യായനി, തന്നിത്തോട് -ദീപ, കല്ല്യോട്ട് -ബാബുരാജ്, ഇരിയ -രതീഷ്,(കോണ്‍ഗ്രസ്) അമ്പലത്തറ -സരിജ (യുഡിഎഫ് സ്വതന്ത്ര )കുമ്പള -ഗിരിജ, പേരൂര്‍ -കൃഷ്ണകുമാര്‍, കൊടവലം -പ്രസീത,വിഷ്ണു മംഗലം -ബാബു എക്കാല്‍, ഹരിപുരം -ലക്ഷ്മി, തട്ടുമ്മല്‍-ബബിന, കേളോത്ത് -ദിവാകരന്‍, ചാലിങ്കാല്‍ -സാവിത്രി പെരിയോക്കി -മിനി, കായംകുളം -വേണു, പെരിയ ടൗണ്‍ -ഉഷാ ടീച്ചര്‍, പെരിയ ബസാര്‍ -തങ്കമണി ടീച്ചര്‍ (കോണ്‍ഗ്രസ് ) എന്നിവരെ തീരുമാനിച്ചു.
