വെള്ളരിക്കുണ്ട്: കണ്ണൂരിലെ ബി.എ എല്‍ ഒയുടെ ആത്മഹത്യ വിവാദം കത്തി നില്‍ക്കേ ജോലി ഭാരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്നും ബി.എല്‍ ഒ കുഴഞ്ഞു വീണു. തിങ്കളാഴ്ച രാവിലെയാണ് കൊന്നക്കാട്ടെ മൈക്കയം ബി.എല്‍. ഒ. എന്‍.ശ്രീജ (45) എസ് ഐ ആര് ഡ്യൂട്ടിയുടെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തവേ കുഴഞ്ഞുവീണത്. നാട്ടുകാര്‍ ശ്രീജയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ.പി വിലാസിനി അറിയിച്ചു. അങ്കണ്‍വാടി അധ്യാപികയാണ്. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ , മാലോത്ത് വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു.
