കാഞ്ഞങ്ങാട്:വെള്ളിക്കോത്ത് പുറവങ്കര തറവാട്ടില്‍ നവംബര്‍ 23, 24തീയതികളില്‍ നടക്കേണ്ട കളിയാട്ടം തറവാട്ടിലെ കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചതായി ഭരണസമിതി അറിയിച്ചു. കളിയാട്ടം യഥാക്രമം ഡിസംബര്‍ 5,6 തീയതികളില്‍ നടക്കുമെന്ന് തറവാട് പ്രസിഡന്റ് പി ദിവാകരന് നായര്‍, ജനറല്‍ സെക്രട്ടറി പി. നാരായണന്‍കുട്ടി നായര്‍ എന്നിവര്‍ അറിയിച്ചു.
