കാഞ്ഞങ്ങാട്: വേള്‍ഡ് റിമമ്പറന്‍സ് ഡേയുടെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹായത്തോടെ റോഡപകടങ്ങളില്‍ ഇരയാക്കപ്പെട്ടവരുടെ ഓര്‍മദിന പരിപാടി സംഘടിപ്പിച്ചു. ക്രൈംബ്രാഞ്ച് എസ് പി. പി ബാലകൃഷണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആര്‍ ടി ഒ. സിഎസ് കുമാര്‍ അധ്യക്ഷനായി.എം വിജയന്‍ എം വി ഐ സ്വാഗതം പറഞ്ഞു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് കണ്ണന്‍ പാര്‍ത്ഥസാരഥി, ട്രാക്ക് സെക്രട്ടറി വി വേണുഗോപാലന്‍, ബസ് ഓപറേറ്റര്‍ ഫെഡറേഷന്‍ പ്രതിനിധി എം രവി, ഡ്രൈവിംഗ് സ്‌കൂള്‍ കൂട്ടായ്മ പ്രതിനിധികളായ കെ ഗുരുപ്രസാദ്, എം നൗഷാദ്, വിവിധ സംഘടനാ പ്രതിനിധികളായ പി.പി കുഞ്ഞികൃഷണന്‍ നായര്‍, വി.വി രാമചന്ദ്രന്‍ , ടി സത്യന്‍, സി സമീര്‍ എന്നിവര്‍ സംസാരിച്ചു. എം വി ഐ കെ വി ജയന്‍ഓര്‍മദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ ഹരിദാസന്‍നന്ദിപറഞ്ഞു.
