അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സെസെറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 28 മുതല്‍ നടക്കുന്ന അഖിലകേരള നാടകോത്സവത്തിന്റെ
പ്രചരണാര്‍ത്ഥം പോസ്റ്റര്‍ രചന ക്യാമ്പ് സംഘടിപ്പിച്ചു.പ്രമുഖ ചിത്രകാരന്‍ ഇ. വി. അശോകന്‍ പോസ്റ്റര്‍ വരച്ചു കൊണ്ട് ക്യാമ്പിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. വിനോദ് അമ്പലത്തറ, രതീഷ് കക്കാട്ട്, മാധവി കാനത്തുങ്കാല്‍, രാജേന്ദ്രന്‍ മീങ്ങോത്ത്, പ്രസാദ് കാനത്തുങ്കാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാടകോത്സവ പ്രചരണാര്‍ത്ഥം കരുണന്‍ മലയാക്കോള്‍ തയ്യാറാക്കിയ തുണി സഞ്ചി സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി. വി. ജയരാജ് ഏറ്റുവാങ്ങി.സംഘാടകസമിതി ചെയര്‍മാന്‍ രാജേഷ് സ്‌കറിയ അധ്യക്ഷത വഹിച്ചു. അമ്പലത്തറ നാരായണന്‍ സ്വാഗതവും രാജന്‍ ചെറുവലം നന്ദിയും പറഞ്ഞു.
