ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണം:ഹിന്ദി അധ്യാപക മഞ്ച് ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട് : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണമെന്ന് ഹിന്ദി അധ്യാപക മഞ്ച് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ ഹിന്ദി പഠനം അഞ്ചാം ക്ലാസ് മുതലാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടക്കുന്നത് . അതുകൊണ്ടുതന്നെ യു.പി., ഹൈസ്‌കൂള്‍ തലങ്ങളില്‍ വിദ്യാര്‍ഥികളുടെ ഹിന്ദി പഠന നിലവാരം പിന്നോക്കം പോകുന്നതിനു പ്രധാനപ്പെട്ട കാരണം ലോവര്‍ പ്രൈവറി ക്ലാസുകളിലുള്ള ഹിന്ദി പഠനം നിഷേധിക്കപ്പെടുന്നതാണ്. ജില്ലാ സമ്മേളനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹിന്ദി വിഭാഗം മേധാവി ഡോ. പ്രഭാകര ഹെബ്ബാര്‍ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു . ഹിന്ദി അധ്യാപക മഞ്ച് ജില്ലാ പ്രസിഡണ്ട് കെ. സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ വിനോദ് കുരുവമ്പലം വിശിഷ്ടാതിഥികളെ ആദരിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരി, പി ഹരിനാരായണന്‍, സുധാമണിടീച്ചര്‍, രുക്മിണി ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സര വിജയികളായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സംസ്ഥാന ആക്ടിംഗ് സെക്രട്ടറി കെ. ഷൈനി, ജോയിന്‍ സെക്രട്ടറി ടി.എം. വി. മുരളീധരന്‍ ,സംസ്ഥാന സമിതി അംഗം പി. കെ. ബാലചന്ദ്രന്‍, ജില്ലാ ട്രഷറര്‍ പി. ഹരിനാരായണന്‍, ഹൊസ്ദുര്‍ഗ് സബ് ജില്ലാ സെക്രട്ടറി കെ. മനോജ് കുമാര്‍,ഷൈനി പി. വി., കെ. രജനി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സജിത്ത് ബാബു. കെ (പ്രസിഡന്റ്), ടൈറ്റസ് വി. തോമസ്((സെക്രട്ടറി), ഹരിനാരായണന്‍. പി (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!