കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റെ ഹാട്രിക് വിജയത്തിനായി തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഹാട്രിക് വിജയത്തിനായി വിപുലമായ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. 47 വാര്‍ഡുകളുള്ള നഗരസഭയില്‍ 35 വാര്‍ഡുകളില്‍ സിപിഐഎമ്മും ഐഎല്‍എല്‍ 5 വാര്‍ഡുകളിലും കേരളാ കോണ്‍ഗ്രസ് (മാണി} രണ്ടു വാര്‍ഡിലും സിപിഐ, എന്‍സിപി, ആര്‍ജെഡി, ജെഡിഎസ് പാര്‍ടികള്‍ ഓരോ വാര്‍ഡിലും മല്‍സരിക്കും. കണ്‍വെന്‍ഷനില്‍ 38 വാര്‍ഡുകളിലെ എല്‍ഡിഎഫീ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അവശേഷിക്കുന്ന 9 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. മേലാങ്കോട് നടന്ന കണ്‍വെന്‍ഷന്‍ സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎ നേതാവ് സി കെ ബാബുരാജ് അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മറ്റിയംഗം പി കെ നിഷാന്ത് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഗരസഭയുടെ അഞ്ചാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാിയിരുന്നഎച്ച് കെ ജഗദീഷ് യുഡിഎഫ് ബന്ധം വിട്ട് എല്‍ഡിഎഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ജഗദീഷിനെ സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രന്‍ ഹാരമണിയിച്ചു .സിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി വി രമേശന്‍, സിപിഐഎം എരിയാസെക്രട്ടറി കെ രാജ്മോഹന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത, എല്‍ഡിഎഫ് നേതാക്കളായ പി പി രാജു, കെ സി പീറ്റര്‍,സികെ നാസര്‍, കെ അന്പാടി, കെ രാജ് മോഹന്‍ പി അപ്പുക്കുട്ടന്‍, സൈനുദീന്‍, എം അസിനാര്‍, എം രാഘവന്‍, അഡ്വ സി ഷുക്കുര്‍ എന്നിവര്‍ സംസാരിച്ചു കെ വി രാഘവന്‍ സ്വാഗതം പറഞ്ഞു തെരഞ്ഞടുപ്പ് വിജയത്തിനായി 1001 അംഗ തിരഞ്ഞെടുപ്പുകമ്മറ്റിരൂപീകരിച്ചു ഭാരവാഹികള്‍ സി കെ ബാബു ( ചെയര്‍മാന്‍} പി കെ നിഷാന്ത്(കണ്‍വീനര്‍) കോട്ടേച്ചേരി പെട്രാള്‍ പന്പിനു സമീപത്തെ കെട്ടടത്തില്‍ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനംചെയ്തു

error: Content is protected !!