അജാനൂര്‍:പെന്ഷണര് എന്നാല്‍ സാമൂഹ്യ സേവനത്തില്‍ നിന്ന് വിരമിക്കുന്നവരല്ല,അവരുടെ തുടര്‍ സേവനത്താല്‍ ജീവിതം അര്ത്ഥപൂര്ണമാക്കുന്നവരാണെന്ന് പ്രശസ്ത കവിയും സിനിമാ നടനുമായ ദിവാകരന് വിഷ്ണുമംഗലം പറഞ്ഞു.
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ( കെ എസ് എസ് പി യു ) അജാനൂര്‍ യൂണിറ്റ് സംഘടിപ്പിച്ച കുടുംബമേള ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ വര്‍ഗ്ഗീയതയും ഭീകരതയും വളര്‍ന്നു വരുമ്പോള്‍ മതേതരമൂല്യങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്നതുമായ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സംസ്ക്കാരികമായ വെളിച്ചം പകരുന്ന സമരമുഖത്താണ് കലയും സാഹിത്യവും പ്രസക്തമാകുന്നത് എന്നും ദിവാകരന് വിഷ്ണുമംഗലം അഭിപ്രായപ്പെട്ടു.
വെള്ളിക്കോത്ത് നെഹറു ബാലവേദി സര്‍ഗ്ഗവേദി ഹാളില്‍ നടന്ന പരിപാടിയില്‍ കെ എസ് എസ് പി യു അജാനൂര്‍ യൂണിറ്റ് പ്രസിഡണ്ട് വി.കുഞ്ഞികൃഷ്ണന് അദ്ധ്യക്ഷനായി.സെക്രട്ടറി കെ.വാസു സ്വാഗതം പറഞ്ഞു. കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം കെ.സുജാതന്‍ മാസ്റ്റര്‍,ബ്ലോക്ക് ട്രഷറര്‍ യൂണിറ്റ് ചാര്‍ജ്ജ് വി.സുരേന്ദ്രന്,സംസ്ഥാന കൗണ്‍സിലര്‍ വി.ടി.കാര്‍ത്യായണി,ബ്ലോക്ക് പ്രസിഡണ്ട് ബി.പരമേശ്വരന്,ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി.കമ്മാരന് നായര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികളുംനടന്നു.
