കാഞ്ഞങ്ങാട് : ലോറിയില്‍ മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാളുടെ നില ഗുരുതരം. മീനാപ്പീസ് ഹദ്ദാദ് നഗര്‍ കണ്ടത്തില്‍ സ്കൂളിനടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലേക്ക് മാര്‍ബിള്‍ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ
ക്രെയിന്‍ പൊട്ടി മാര്‍ബിള്‍ പാളി ദേഹത്ത് വീഴുകയായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 മണിയോടെ അപകടം. രാജസ്ഥാന് സ്വദേശി
ബണ്ഡി (30)ആണ് മരിച്ചത്.ബണ്ഡിയെ ഐഷാല്‍ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതര നിലയില്‍ ഒരാളെ മംഗലാപുരം ആശുപത്രിയിലേക്ക്കൊണ്ട്പോയി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മോര്‍ച്ചറിയിലേക്ക്
മാറ്റി
