ജങ്ക് ഫുഡിനോട് വിട : അങ്കണവാടിയിലെ കുരുന്നുകള്‍ക്ക് ‘ഇലയട ‘ നല്‍കി മാതൃകയായി

കാഞ്ഞങ്ങാട് ജി.വി. എച്ച്.എസ്. സ്‌കൂളിലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ നേത്യത്വത്തില്‍ ശിശു ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സൗത്ത് അങ്കണവാടിയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇലയട തയ്യാറാക്കി നല്‍കി.

യുവ തലമുറയില്‍ കാണുന്ന ജങ്ക് ഫുഡ് ശീലം മാറ്റി നാടന്‍ പലഹാരങ്ങള്‍ കഴിക്കാന്‍ കുഞ്ഞു മക്കളെ പ്രോല്‍സാഹിപ്പിക്കാനായാണ് അംഗനവാടി ജീവനക്കാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇലയട നല്‍കിയതെന്ന് പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ പറഞ്ഞു. ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍, ചര്‍മ്മം മുതല്‍ കുടല്‍ വരെയും അതിനപ്പുറവും കാര്യമായതും ദോഷകരവുമായ ഫലങ്ങള്‍ ഉണ്ടാക്കും. കൂടാതെ, ജങ്ക് ഫുഡിന്റെ പതിവ് ഉപഭോഗം പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു, ഇവ രണ്ടും ദഹനാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് എന്‍ എസ് എസ് കാസര്‍കോട് ടൗണ്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി പി പറഞ്ഞു.
വോളന്റിയര്‍മാര്‍ എന്‍.എസ്.എസ്.ഗീതം പാടിയും, സമ്മാനങ്ങള്‍ നല്‍കിയും കുട്ടികളോടൊപ്പം ആചരിച്ചു.
പി. റ്റി. എ.പ്രസിഡന്റ് എന്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി. എസ് അരുണ്‍ സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍. മഞ്ജു നന്ദിയും അറിയിച്ചു. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി പി, അംഗന്‍വാടി റ്റീച്ചര്‍ എ പത്മിനി , ഹെല്‍പര്‍ പി പത്മിനി തുടങ്ങിയവര്‍ സംസാരിച്ചു.
അധ്യാപകരായ എസ്. സനിത, സുബിതാശ്വതി, വി.വി.ലസിത, പി. അശ്വതി ഭരതന്‍, പി.ശ്യാമിത, സി. എം.പ്രജീഷ്, അര്‍ച്ചന, ആരതി ഒന്നാംവര്‍ഷ വോളന്റീയര്‍മാരായ മുഹമ്മദ്, ആര്യ പി. കെ., മുഹമ്മദ് ഷാമില്‍ റഹ്‌മാന്‍, കീര്‍ത്തന , അഫ്രുദീന്‍ എന്നിവര്‍നേതൃത്വംനല്‍കി

 

error: Content is protected !!