ചെറുവത്തൂര്‍ : വാണിജ്യ നികുതി വെട്ടിപ്പ് തടയാനുള്ള ജി എസ് ടി സ്പെഷ്യല്‍ സ്ക്വാഡിന്റെ വാഹനം വിജിലന്‍സിന്റെ വലയില്‍ കുടുങ്ങി.ഇന്നലെ സന്ധ്യയോടെ വിജിലന്‍സ് ഡിവൈഎസ്പി വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ വച്ചാണ് വിജിലന്‍സ് ജി എസ് ടി സ്പെഷ്യല്‍ സ് ക്വാഡിന്റെ വാഹനം തടഞ്ഞു പരിശോധന നടത്തിയത്.ജി എസ് ടി സ്ക്വാഡിലെ വാഹനത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഗൂഗിള്‍ പേ വഴി അനധികൃത ഇടപാടുകള്‍ നടന്നതായി കണ്ടെത്തി.ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി വി ഉണ്ണികൃഷ്ണന് പറഞ്ഞു.ജി എസ് ടി സ്ക്വാഡിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ എല്‍.എ എന്‍ എച്ച് സ്പെഷ്യല്‍ തഹസില്‍ദാര്‍ പി വി ശശികുമാറിന്റെസാന്നിധ്യത്തിലാണ് പരിശോധനനടത്തിയത്.
