ദേശീയ ക്ഷീരദിനം : നവംബര്‍ 24 മുതല്‍ 26 വരെ കാസര്‍കോട് ഡയറിയി പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം

മാവുങ്കാല്‍:ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് നവംബര്‍ 24 മുതല്‍ നവംബര്‍ 26 വരെ കാസര്‍കോട് ഡെയറിയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളി പൊതുജനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ഇല്ലാതെ മില്‍മ സന്ദര്‍ശിക്കാവുന്നതാ ഇതോടനുബന്ധിച്ച് പ്രത്യേകം സജ്ജമാക്കിയ സ്റ്റാളില്‍ നിന്നും ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ നവംബര്‍ 24 ന് ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരവും 25ന് ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ക്വിസ്സ് മത്സരവും ഡെയറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുനുണ്ട്. താല്പര്യമുള്ള സ്‌കൂളുകള്‍ കൂടുതല്‍ വിവര വിവരങ്ങള്‍ക്കാ 9769066574, 9048874017 എന്നീ നമ്പറുകളിലോ kgd.mkt@malabarmilma.coop എന്ന ഈമെയില്‍ അഡ്രസ്സ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്. രണ്ടിനങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് പ്രത്യേക സമ്മാനവും, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹ സമ്മാനവും നല്‍കുന്നുണ്ട്.

error: Content is protected !!