അമ്പലത്തറ : ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞാങ്ങാട്,ജന മൈത്രി പോലീസ് അമ്പലത്തറ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനാചരണ ദിനത്തോടനുബന്ധിച്ച് അമ്പലത്തറ വ്യാപാര ഭവനില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസ്റ്റും നടത്തി. അമ്പലത്തറ പോലീസ് സ്റ്റേഷന് ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രമോദ് ടി.വി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍ഡ് സബ്ബ് ഇസ്പെക്ടര്‍ ജയരാജന് കെ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാന്‍ ഭവ: കണ്‍വീനര്‍ ഡോ: ഷഫ്ന മൊയ്തു പദ്ധതി വിശദീകരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് പ്രസിഡന്റ് കെ.വി.ഗോപാലന് പ്രസംഗിച്ചു. നാം മെഡിക്ക ഓഫീസര്‍ ആയൂഷ്മാന്‍ ഭവ ഡോ: സുനീറ ഇ.കെ സ്വാഗതവും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രാജന് നന്ദിയും പറഞ്ഞു.നുറുകണക്കിന് നാട്ടുകാരും, വിദ്യാര്‍ത്ഥികളുമായി ആളുകള്‍ ക്യാമ്പില്‍പങ്കെടുത്തു.
