അജാനൂര്‍: ഓട്ടോ തൊഴിലാളി യൂണിയന് സി ഐ ടി യു മഡിയന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം മഡിയന്‍ ജവാന് ക്ലബ്ബില്‍ നടന്നു.
ഓട്ടോ തൊഴിലാളി യൂണിയന് സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി യു.കെ പവിത്രന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കുതിരുമ്മല്‍ ഭാസ്ക്കരന്റെ അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും, മഡിയന്‍ ജി എല്‍ പി സ്കൂളിന് മുന്‍വശത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. ഡിവിഷന് സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍, ഏരിയ ജോയിന്റ് സെക്രട്ടറി സരസന് പെരളം, ഡിവിഷന് പ്രസിഡന്റ് പി.ആര് രാജു എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി പ്രമേയം രമേശന് മീത്തല്‍ അവതരിപ്പിച്ചു. സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്- ചിലവ് കണക്കുകളും യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് പയേടത്ത് അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍ പ്രസിഡണ്ട് – ഭാസ്ക്കരന്‍ കുതിരുമ്മല്‍, വൈസ് പ്രസിഡണ്ട് – ടി. കുഞ്ഞമ്പു, സെക്രട്ടറി – ശ്രീജിത്ത് പയേടത്ത്, ജോയിന്റ് സെക്രട്ടറി – നികേഷ് കെ.വി,
ട്രഷറര്‍ – അശോകന്.എം എന്നിവരെ തെരെഞ്ഞെടുത്തു.
