കാഞ്ഞങ്ങാട് : കുട്ടികളെയും റോസാപ്പൂവിനെയും ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ സംയോജിത ശിശു വികസന സേവന പദ്ധതി പ്രകാരം കാഞ്ഞങ്ങാട് ഐ സി ഡി എസ് പ്രോജക്ട്ല്‍ പ്രവര്‍ത്തിക്കുന്ന 98 – ാം നമ്പര്‍ ചെമ്മട്ടംവയല്‍ അങ്കണവാടിയില്‍ ശിശുദിനാഘോഷം വിപുലമായ പരിപാടികളുടെ നടത്തി. കുട്ടികള്‍ നെഹ്‌റുവിന് ഏറെ ഇഷ്ടമുള്ള തൂവെള്ള വസ്ത്രവും ,തൊപ്പിയും , റോസാപ്പൂവും ധരിച്ചാണ് അങ്കണവാടിയില്‍ എത്തിയത്. സ്‌നേഹ സന്ദേശ റാലി, ദേശസ്‌നേഹ ഗീതാലാപനം, ചിത്രരചന മത്സരങ്ങള്‍,മധുര പലഹാര വിതരണം തുടങ്ങിയ നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു.കാഞ്ഞങ്ങാട് നഗരസഭ വികസന സ്ഥിരം സമിതിഅധ്യക്ഷ കെ ലത,അങ്കണന്‍വാടി വര്‍ക്കര്‍ പി സരോജിനി, ഹെല്‍പ്പര്‍ എന്‍ പത്മാവതി, കാഞ്ഞങ്ങാട് എക്‌സൈസ് പോലീസ് ഓഫീസര്‍ എം ചാള്‍സ്, ബല്ല ഈസ്റ്റ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ ശരത്ത്, ആശാവര്‍ക്കര്‍ കെ ബീന,പിടിഎ അംഗം പ്രജിഷ സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷിതാക്കള്‍,ആരോഗ്യ പ്രവര്‍ത്തകര്‍, നാട്ടുകാര്‍,ബല്ല ഈസ്റ്റ് സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ വിവിധ സന്നദ്ധ സംഘടന ക്ലബ്ബ്, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍പങ്കെടുത്തു
