കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ആര്‍ട് ഫോറം നാടകോത്സവം 16 മുതല്‍ 20 വരെ രാജ് റെസിഡന്‍സിയില്‍ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 16 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കാസര്‍കോട് ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ട് ഫോറം അംഗം പ്രൊഫസര്‍ പി.രഘുനാഥിനെ ആദരിക്കും. തുടര്‍ന്ന് കാഞ്ഞങ്ങാട് ജനനിയുടെ ‘ചൂട്ട് ‘ നാടകംഅരങ്ങിലെത്തും. 17 ന് അമ്പലപ്പുഴ സാരഥിയുടെ ‘നവജാതശിശു വയസ് 84 ‘ , 18 ന് തിരുവനന്തപുരം അജന്തയുടെ ‘വംശം’ ,19ന് തിരുവനന്തപുരം സൗപര്‍ണികയുടെ ‘താഴ് വാരം’, 20 ന് തിരുവനന്തപുരം നവോദയയുടെ
‘സുകുമാരി ‘ എന്നി നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. എല്ലാ ദിവസംരാത്രി ഏഴുമണിക്കാണ് നാടകം. ദിവസവും വൈകീട്ട് ആറിന്
ആര്‍ട് ഫോറം മ്യൂസിക് ക്ലബ്ബിലെ അംഗങ്ങള്‍ നാടക ഗാന ആലപനവും നാടകത്തിന് ശേഷം പ്രേക്ഷകരും നാടകത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ചേര്‍ന്ന് അതാത് ദിവസത്തെ നാടകത്തെക്കുറിച്ച് ചര്‍ച്ച നടത്തും. വാര്‍ത്ത സമ്മേളനത്തില്‍ വി. സുരേഷ് മോഹന്‍, ചന്ദ്രന് ആലാമിപ്പള്ളി, എന്‍ മണിരാജ്, സുരേന്ദ്രന് സ്വരലയ , അംബുജാക്ഷന് ആലാമിപ്പള്ളി എന്നിവര്‍സംബന്ധിച്ചു.
