രാജപുരം സ്റ്റേഷനിലെ സിഐ, എഎസ്‌ഐ എന്നിവര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് വീണു

രാജപുരം :രാജപുരം സ്റ്റേഷനിലെ സിഐ, എഎസ്‌ഐ എന്നിവര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയില്‍ വീണു. ജീപ്പില്‍ ഉണ്ടായിരുന്ന സി ഐ രാജേഷും എ എസ് ഐ മോന്‍സിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ
രാജപുരം മുണ്ടോട്ട് സെന്റ് പയസ് ടെന്‍ത് കോളേജിന് സമീപത്ത് വെച്ചാണ് അപകടം. മദ്യപിച്ച് വാഹനം ഓടിച്ച ആളെ പിടികൂടിയ ശേഷം മദ്യപിച്ച ആള്‍ ഓടിച്ച വാഹനം പോലീസ് ഡ്രൈവര്‍ ഓടിച്ച് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തിരുന്നു. പിന്നാലെ പോലീസ് ജീപ്പുമായി ഇന്‍സ്‌പെക്ടര്‍ രാജേഷ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. കോളേജിന് മുന്നിലെ കലുങ്കിന് സമീപത്തെ ചെറിയ വളവില്‍ വാഹനം ബ്രേക്ക് ചെയ്യുന്നതിനിടെ വീലും, സ്റ്റിയറിങ്ങും സ്റ്റക്കായി വാഹനത്തിന്റെ പിന്‍ഭാഗം കലുങ്കില്‍ ഇടിച്ച് തോട്ടിലേക്ക് പോകുകയായിരുഉൗ്രശന്നു. ജീപ്പ് പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊക്കിയെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

error: Content is protected !!