കാഞ്ഞങ്ങാട് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം പ്രവൃത്തിപരിചയമേള യില്‍ ത്രഡ് പാറ്റേണി(എച്ച് എസ് ) ല്‍ എ ഗ്രേഡ് നേടി ഉപ്പിലിക്കൈ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അശ്വന്ത് മനോജ് ജില്ലയുടെ അഭിമാനമായി. ജില്ലാ സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് എം. മനോജിന്റേയും സുജിതമനോജിന്റെയും മകനാണ്.
