നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം: രുക്മണി സ്വയംവര ഘോഷയാത്ര നടത്തും

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട്ടില്‍ ബ്രഹ്‌മശ്രീ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ അഞ്ചാം ദിവസത്തില്‍ രുക്മണിസ്വയംവര ഘോഷയാത്ര നടന്നു. ബല്ലത്ത് ചക്രപാണി ക്ഷേത്രത്തില്‍ നിന്നും വാദ്യ മേളത്തിന്റെയും മുത്തുകുടകളുടെയും ഭക്തിആര്‍പ്പുവിളികളുടെയും അകമ്പടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്‍പ്പെടെ നിരവധി ആളുകളോട് പങ്കാളിത്തത്തില്‍ ഘോഷയാത്ര ബല്ല ,ചെമ്മട്ടംവയല്‍ , നെല്ലിക്കാട്ട് എന്നീ കേന്ദ്രങ്ങളിലൂടെ തറവാട്ടില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പാരായണത്തിന്റെ ഭാഗമായി രുക്മണി സ്വയംവരം നടന്നു. ബാലലീലകള്‍, കാളിയമര്‍ദ്ദനം, ഗോകുലയാത്ര, ദ്വാരക പ്രവേശനം തുടങ്ങിയ നിരവധി ഭാഗങ്ങള്‍ അഞ്ചാം ദിനത്തില്‍ ഉണ്ടായി അതോടൊപ്പം ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിര, ശാസ്ത്രീയ നൃത്തം ഗാനാലാപനം എന്നിവയും വിവിധ പ്രാര്‍ത്ഥനകളുംനടന്നു

error: Content is protected !!