സ്‌നേഹവീട്ടില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു; സാമൂഹ്യപ്രവര്‍ത്തക കെ. പ്രീത ഉദ്ഘാടനം ചെയ്തു

അമ്പലത്തറ : കരുണ സ്‌പെഷല്‍ കുടുംബശ്രീ സ്‌നേഹവീട്ടില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം സാമൂഹ്യപ്രവര്‍ത്തക കെ. പ്രീത ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ, റഹ്‌മാന്‍ അമ്പലത്തറ, ജിജോമോന്‍, റിസ ഫാത്തിമ, കാവ്യനാരായണന്‍, രതീഷ് അമ്പലത്തറ, കെ. നിമിത, നൈന,സുമയ്യ , സുഹറ, അനിത, സുമതി , സുഹറ പാറപ്പള്ളി സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ. പ്രസീത സ്വാഗതവും ദിനില ബ്ലാത്തുര്‍ നന്ദിയും പറഞ്ഞു. സ്‌നേഹവീട് കരുണ സ്‌പെഷ്യല്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വനിത സ്നേഹകുടിന്റെ സഹകരണത്തോടെ നവംബര്‍ 15,16 തീയതികളില്‍ അമ്പലത്തറ ബസാറില്‍ വച്ച് ഉല്പന്ന വിപണന മേള സംഘടിപ്പിക്കും. 15 ന് രാവിലെ 10 ന് ഫിലിം സോഷ്യല്‍ മീഡിയ താരം ആവണി ആവൂസ് ഉദ്ഘാടനം ചെയ്യും. സ്‌നേഹവീട്ടിലെ കുട്ടികളും അമ്മമാരും നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളും അതോടൊപ്പം വ്യത്യസ്തങ്ങളായ നാടന്‍ ഭക്ഷണപദാര്‍ത്ഥങ്ങളും ഒരുക്കുന്നു.
പാട്ടുവീട് അവതരിപ്പിക്കുന്ന ഗാനമേള രതീഷ് കണ്ടടുക്കം നേതൃത്വം നല്‍കുന്ന ദേവഗീതം ചാരിറ്റബ്ള്‍ ട്രസ്റ്റ് ഗാനമേള,
കലിഗ ഡാന്‍സ് അക്കാദമിയുടെ നൃത്തം.സോപാനം കലാക്ഷേത്രത്തിന്റെ ഗാനമേള ഗോത്രബന്ധു കലാസമിതിയുടെ
മംഗലംകളി ബാലചന്ദ്രന്‍ കൊട്ടോടിയുടെ ഓടക്കുഴല്‍ നാദം മാജിക് , ദേവരാജ് കക്കാട്ടിന്റെ സോളോ ഡ്രാമ സ്‌നേഹവീട്ടിലെ മക്കളും അമ്മമാരും അവതരിപ്പിക്കുന്ന കലാവിരുന്ന് തുടങ്ങി വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും. സ്‌നേഹവീട് മൂന്നാമത് കെട്ടിടത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായാണ് ഈയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

error: Content is protected !!