കാഞ്ഞങ്ങാട്:സാംസ്‌ക്കാരിക സദസ്സ് നാടിന്റെ നന്മകള്‍ അധികാരിവര്‍ഗ്ഗം തല്ലികെടുക്കുമ്പോള്‍ സാംസ്‌കാരിക നായകരുടെ മൗനം ഭീതിജനകമാണെന്ന് സംസ്‌ക്കാര സാഹിതി ജില്ലാകമ്മറ്റി കാഞ്ഞങ്ങാട്ട് നടത്തിയ സര്‍ഗ്ഗ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്
സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാന്‍ എന്‍.വി. പ്രദീപ് കുമാര്‍ പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി അദ്യക്ഷം വഹിച്ചു.
ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍ മുഖ്യാതിഥിയായി. സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സിക്രട്ടറിമാരായ കെ.എം.ഉണ്ണികൃഷ്ണന്‍ , സുനില്‍ മടപ്പള്ളി, വി.വി.പ്രഭാകരന്‍, ഗംഗാധരന്‍ കുട്ടമത്ത്, പി.വി.സുരേഷ്, ജോയിമാരൂര്‍, ഡോ: വിവേക്,ചന്ദ്രന്‍ നാലപ്പാടം,ടി.രാജീവന്‍, ഉദയകുമാര്‍ പി.വി, ചന്ദ്രന്‍ മുട്ടത്ത്,അനില്‍ നീലാംബരി,രാമകൃഷ്ണന്‍ മോനാച്ച, ഉമേശന്‍ ബേളൂര്‍, പ്രഭന്‍ നീലേശ്വരം ഗോപകുമാര്‍,അനില്‍ വാഴുന്നോറടി, രാജന്‍ തെക്കേക്കര, ഡോ:സോമരാജ് ആചാര്യ,ഡോ.ദിവ്യ ജിതിന്‍,സിജി രാജന്‍, ലസിത പി.പി, പ്രതിഭ പി,ടോംസണ്‍ ടോം, എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
കണ്‍വീനര്‍ ദിനേശന്‍ മൂലക്കണ്ടം സ്വാഗതവും, അഡ്വക്കറ്റ് ബിജുകൃഷ്ണ നന്ദിയും പറഞ്ഞു.
