കാഞ്ഞങ്ങാട് :സത്യസായി സേവ സംഘടനാ കാസര്‍കോട് ജില്ലാ കമ്മിറ്റി സത്യസായിബാബയുടെ നൂറാം ജന്മവാര്ഷിക
തോടനുബന്ധിച്ച് ഈ മാസം 15 ന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ പൊതുസമ്മേളനവും പല്ലക്ക് ഘോഷയാത്രയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30 മുതല്‍ അര്‍ച്ചന, വേദം , ഭജന. 9.30ന് നടക്കുന്ന പൊതുസമ്മേളനം
മുന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ. എം. പ്രഭാകരന് നായര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കോര്‍ഡിനേറ്റര്‍ കെ. പി. ഭരതന് അധ്യക്ഷനാവും.
ജില്ലാ പ്രസിഡന്റ് ഡോ. ആര് സതീഷ് കുമാര്‍ സ്വാഗതം പറയും. തുടര്‍ന്ന് സായി വിദ്യാഭ്യാസ പദ്ധതി എന്ന വിഷയത്തില്‍
ടി. വത്സകുമാറും സേവനം എങ്ങനെ സാധനയാക്കാം എന്ന വിഷയത്തില്‍ സജീവ് കുമാറും പ്രഭാഷണം നടത്തും. 12.15 ന് മുതിര്‍ന്ന ഭക്തരെ ആദരിക്കല്‍, ഉപന്യാസം മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും. ഉച്ചക്ക് ശേഷം വിവിധ ഭക്തര്‍ക്ക് ലഭിച്ച സായി അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് എന്‍. രാജന് മാസ്റ്ററും സായിബാബ നിന്നും നേരിട്ട് ലഭിച്ച അനുവ പാഠങ്ങളെക്കുറിച്ച് തളിപ്പറമ്പ് സമിതി കണ്‍വീനര്‍ മാധവ വാര്യരും പ്രഭാഷണം നടത്തും.വൈകിട്ട് 3ന് കോട്ടച്ചേരി മുതല്‍ സ്മൃതി മണ്ഡലം വരെ പല്ലക്ക് ഘോഷയാത്ര നടക്കും. 4 ന് ഭജന, മംഗള ആരതി. പരിപാടിയും ഭാഗമായി സത്യസായിയുടെ ബുക്ക് എക്സിബിഷനും ഒരുക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ. ആര് സതീഷ് കുമാര്‍, കെ. പി. ഭരതന്,ഐ. ടി. കോര്‍ഡിനേറ്റര്‍ പി. എസ്. ശിവപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
