റെയില്‍വേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബിജെപി നേതാക്കള്‍ രാജീവ് ചന്ദ്രശേഖരന്ന് നിവേദനം നല്‍കി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നീലേശ്വരം, റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും , സ്ഥിരം യാത്രക്കാര്‍ നേരിടുന്ന യാത്രാ ദുരിതങ്ങളും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും, മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖരനെ നേരില്‍ കണ്ട് നിവേദനം നല്‍കി ബിജെപി നേതാക്കള്‍.
ജില്ലയിലെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായ ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്പ്രസ് മംഗലാപുരം വരെ നീട്ടാനും, കാഞ്ഞങ്ങാട് സ്റ്റേഷനില്‍ കൊവിഡ് കാലത്ത് നിര്‍ത്തലാക്കിയ മംഗളാ എക്പ്രസിന്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കാന്‍ ആശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ചെറുവത്തൂരില്‍ പണിത അടിപ്പാതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് സൗത്ത്, മണ്ഡലം ഭാരവാഹികളായ മുകേഷ് മൂലപ്പള്ളി, നിതിന്‍ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.

error: Content is protected !!