കാഞ്ഞങ്ങാട് : ഡല്‍ഹിയിലെ സ്ഫോടനത്തിന് പിന്നാലെ ജില്ലയില്‍ പോലീസ് പരിശോധന കര്‍ശനമായി .തലപ്പാടി മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള റെയില്‍വേ സ്റ്റേഷനുകളിലും, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരം, ബേക്കല്‍ ബീച്ച്, കാസര്‍കോട് ബസ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് പോലീസ് ഡോഗിന്റെ സഹായത്തോടെ പരിശോധന നടത്തിയത്.
എ.എസ്. ഐ . എസ് . രഞ്ജിത്ത് ,സീനിയര്‍ സിവില്‍ ഓഫീസര്‍ എം കെ. ദാസ്, ബോംബ് സ്ക്വാഡ് അംഗം അനൂപ്,
എസ് സി പി ഒമാരായ പി പി ഷജില്‍ കുമാര്‍, കെ എന്‍ സഞ്ജയ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്
