കാഞ്ഞങ്ങാട് : ഫൈബര്‍ ഫാബ്രിക്കേഷനില്‍ സംസ്ഥാനത്തും മിന്നിത്തിളങ്ങി സഹോദരങ്ങള്‍. പാലക്കാട്ട് വച്ച് നടന്ന സംസ്ഥാന പ്രവൃത്തിപരിചയ മേളയിലാണ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം നേടി പ്രാണ്‍ കൃഷ്ണ യാദവും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടി ആദ്യാ കല്യായാണി യാദവും. സഹോദരന്‍ സംസ്ഥാതലത്തില്‍ 4 തവണ മറ്റുരച്ചപ്പോള്‍ സഹോദരിക്ക് ഇത് രണ്ടാമൂഴമാണ്. രണ്ടുപേരും ദുര്‍ഗ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളാണ്.കുന്നുമ്മലിലെ പി.കെ പ്രകാശന്‍ മാഷിന്റെയും ഇ. അനിതയുടെ മക്കളാണ്.
