ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക: ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) കല്ലാന്തോല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സമാപിച്ചു

കല്ലന്തോല്‍: പാറപ്പള്ളി ടി കെ ശ്രീധരന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് സുനില്‍കുമാര്‍ ചുണ്ണാങ്കുളത്തിന്റെ അദ്ധ്യക്ഷതയില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍(സി ഐ ടി യു) കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് എം പൊക്ലന്‍ ഉദ്ഘാടനം ചെയ്തു. വിഷ്ണുവിജയന്‍ രക്തസാക്ഷി പ്രമേയവും മുരളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ശരത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രാജന്‍ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ഓട്ടോ തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി രാഘവന്‍ പള്ളത്തിങ്കാല്‍,  പുല്ലൂര്‍-പെരിയ ഡിവിഷന്‍ സെക്രട്ടറി സുനില്‍കുമാര്‍ വേലാശ്വരം, ഡിവിഷന്‍ പ്രസിഡന്റ് രാജന്‍ അമ്പലത്തറ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രസിഡന്റ് സുനില്‍കുമാര്‍ ചുണ്ണങ്കുളം പതാക ഉയര്‍ത്തി.പുതിയ ഭാരവാഹികളായി സുനില്‍കുമാര്‍ ചുണ്ണം കുളം (പ്രസിഡന്റ് ), രാജേഷ് (വൈസ് പ്രസിഡന്റ് ), അനൂപ് ( സെക്രട്ടറി ), അരുണ്‍ ( ജോയിന്റ് സെക്രട്ടറി ) , രാജന്‍ (ട്രഷറര്‍ ) എന്നിവരെതെരഞ്ഞെടുത്തു.

error: Content is protected !!