കാഞ്ഞങ്ങാട് പൈരടുക്കം ടി വി .രാജേഷ് ബാബുവിന്റെ ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍ മേക്കര്‍ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് വേള്‍ഡ് റെക്കോര്‍ഡ്

ഷാര്‍ജ : കാഞ്ഞങ്ങാട് പൈരടുക്കം രാജേഷ് ബാബു ടി വി രചിച്ച ഓട്ടോമൊബൈല്‍ സെയില്‍സ് കൈകാര്യം ചെയ്യുന്ന പുസ്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ഡീല്‍ മേക്കര്‍ ഇന്‍ ഓട്ടോമൊബൈല്‍ സെയില്‍സ്’ എന്ന പുസ്തകത്തിന്റെ ആഗോള അനാച്ഛാദനത്തിന്, രാജേഷ് ബാബു ടിവി (ഇന്ത്യ) ‘ഓട്ടോമൊബൈല്‍ മേഖലയിലെ ലോകത്തിലെ ആദ്യത്തെ പുസ്തക കവര്‍ ലോഞ്ച്’ എന്ന പദവി നല്‍കി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുള്ള ടൈം വേള്‍ഡ് റെക്കോര്‍ഡ്‌സ് എന്ന സംഘടനയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ഓട്ടോമൊബൈല്‍ വ്യവസായത്തിനും സാഹിത്യത്തിനും നല്‍കിയ സംഭാവനയെ അടയാളപ്പെടുത്തുന്ന ഈ വിശിഷ്ട നേട്ടം; യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍, ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍
എസ് ഐ ബി എഫ്
സാക്ഷ്യപ്പെടുത്തി അവതരിപ്പിച്ചു.
കാര്‍ട്ടൂണിസ്റ്റും അഞ്ച് ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍സിന് ഉടമയുമായ എം ദിലീഫ്, ഫെറാരി കമ്പനിയുടെ ഗ്ലോബല്‍ ബെസ്റ്റ് ടെക്നിഷ്യന്‍ അവാര്‍ഡ് രണ്ട് തവണയും, സുസുക്കിയുടെ ഏഷ്യയിലെ മികച്ച ടെക്നിഷ്യനുള്ള അവാര്‍ഡും കരസ്ഥമാക്കിയ ജെസ്റ്റിന്‍ അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇംഗ്ലീഷ് പതിപ്പിന്റെ കവര്‍ പേജ് പ്രകാശനം നിര്‍വഹിച്ചത്.
ചടങ്ങില്‍ യു എ ഇ യിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ റീജിയണല്‍ ഡയറക്ടര്‍ തമ്പാന്‍ പൊതുവാള്‍ രാജേഷ് ബാബുവിന് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. താഹിറ കല്ലുമുറിക്കല്‍, കൈരളി ബുക്‌സിന്റെ മാനേജിങ്ങ് ഡയറക്ടര്‍ അശോക് കുമാര്‍, എ. വി പവിത്രന്‍, എന്നിവര്‍ സംബന്ധിച്ചു.
സോഷ്യല്‍ മീഡിയ കവര്‍ പ്രകാശനം നിര്‍വഹിച്ചത് വേള്‍ഡ് കാര്‍ അവാര്‍ഡ്സിന്റെ ജൂറി മെമ്പറും, പ്രശസ്ത ഓട്ടോമോട്ടീവ് ജേര്‍ണലിസ്റ്റുമായ ഹാനി മുസ്തഫയാണ്. മലയാള ഭാഷയില്‍ ഇറങ്ങിയ പതിപ്പിന് നിലവില്‍ 12 ഓളം പ്രധാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൈരളി ബുക്‌സ് ആണ്
പ്രസാധകര്‍.
118 രാജ്യങ്ങളില്‍ നിന്നും 2350 ലധികം പ്രസാധകര്‍ പങ്കെടുക്കുന്ന ഈ അക്ഷര മഹോത്സവത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി പതിനഞ്ച് ലക്ഷത്തിലധികം ആളുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

error: Content is protected !!