സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ ബുക്ക് ബൈന്‍ഡിംഗില്‍ ഹര്‍കിഷന് വിജയത്തുടര്‍ച്ച

കാഞ്ഞങ്ങാട് : കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പ്രവൃത്തിപരിചയമേളയിലെ ബുക്ക് ബൈന്‍ഡിംഗി ( എച്ച് എസ് എസ് ) ല്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എ ഗ്രേഡ് നേടി ഹോസ്ദുര്‍ഗ്ഗ് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥി കെ.എം. ഹര്‍കിഷന്‍ ജില്ലയുടെ അഭിമാനമായി. കഴിഞ്ഞ വര്‍ഷം വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വി.എച്ച് എസ് സ്‌കൂളിനെ പ്രതിനിധീകരിച്ച് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജില്ലാ മേളയില്‍ ഒന്നാം സ്ഥാനവും ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന മേളയില്‍ എ ഗ്രേഡും നേടിയിരുന്നു. ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ.എം. സുധാകരന്റേയും അജാനൂര്‍ കാരക്കുഴിയിലെ എം.വി. രമ്യയുടെയുംമകനാണ്.

error: Content is protected !!