സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റെര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം ഓഫീസ് ഉദ്ഘാടനവും നൂതന സംരംഭങ്ങളുടെ ലോഞ്ചിങ്ങും നടന്നു

കാഞ്ഞങ്ങാട് :വിവിധ സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍കോടിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റെര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം ഓഫീസിന്റെ ഉദ്ഘടനവും വനിതാ ഘടക പദ്ധതിയില്‍ ആരംഭിക്കുന്ന നൂതന കുടുംബശ്രീ സംരംഭങ്ങളുടെ ലോഞ്ചിങ്ങും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.ഓഫീസിന്റെയും നൂതന സംരംഭങ്ങളുടെ ഉദ്ഘടനവും ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വഹിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ എ എസ് മുഖ്യാതിഥിയായി.സംരംഭകര്‍ക്കുള്ള ധനസഹായം വിതരണം എച്ച് ദിനേശന്‍ ഐ എ എസ് നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ രതീഷ് കുമാര്‍ പദ്ധതി വിശദികരിച്ചു.

2024 ഏപ്രില്‍ മുതല്‍ ആരംഭിച്ച പദ്ധതിയിലൂടെ 650 സംരംഭങ്ങള്‍ വഴി 720 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. 10585000 രൂപ 4% പലിശ നിരക്കില്‍ സംരംഭകര്‍ക്ക് അനുവദിച്ചു കഴിഞ്ഞു. 50 ലക്ഷം രൂപ ബാങ്ക് ലിങ്കേജ് വഴി നല്‍കുകയും ചെയ്തു. 4 വര്‍ഷം കൊണ്ട് 2400 സംരംഭങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി ലക്ഷയുമിടുന്നത്. ബ്ലോക്കിലെ മുഴുവന്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ റഹ്‌മാന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി എച്ച് ഇക്ബാല്‍, ബി എന്‍ എസ് ഇ പി കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എം ഷീബ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ നിമിഷ എന്നിവര്‍ സംസാരിച്ചു. ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡി ഹരിദാസ് സ്വാഗതവും ബി എന്‍ എസ് ഇ പി ചെയര്‍പേഴ്‌സണ്‍ കെ സനുജ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ മാര്‍, ജില്ലാ മിഷന്‍ ജീവനക്കാര്‍, വിവിധ പഞ്ചായത്തുകളിലെ സംരംഭകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുത്തു.

error: Content is protected !!