കാഞ്ഞങ്ങാട് : ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു പത്മ യൂണിറ്റ് സമ്മേളനം നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ ക്ലബ്ബില്‍ വെച്ച് നടന്നു.പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ഇക്ബാല്‍ റോഡ് റീ ടാറിംങ്ങ് ചെയ്ത് യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും സുഖമമായ യാത്ര സൗകര്യം ചെയ്ത് കൊടുക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രമേശന്‍ കെ.വി അധ്യക്ഷനായി. ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. രാഘവന്‍ , ഡിവിഷന്‍ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍, ഡിവിഷന്‍ പ്രസിഡണ്ട് പി.ആര്‍ രാജു, ഡിവിഷന്‍ കമ്മറ്റി അംഗങ്ങളായ ഷാജി നോര്‍ത്ത്, ഹരീഷ് പെരളം എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. രക്തസാക്ഷി പ്രമേയം കെ.വി രമേശന്‍ അവതരിപ്പിച്ചു. സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി വിജേഷ് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കെ.വി.രമേശന്‍ , വൈസ് പ്രസിഡണ്ട് കാര്‍ത്തികേയന്‍, സെക്രട്ടറി ഷാജി നോര്‍ത്ത്, ജോയിന്റ് സെക്രട്ടറി ബാബു കാറ്റാടി, ട്രഷറര്‍ ജയന്‍ എന്നിവരെ തെരെഞ്ഞെടുത്തു.
